
- Date
- Where
- Kinder Kochi
- Type
- Event
The world's largest fashion show for pregnant women, held by Kinder Hospitals Kochi with KLF Nirmal Cold Pressed Virgin Coconut Oil at Taj Vivanta, Kochi on Mother's Day, became a World Record Union record event. Actress Amala Paul was the chief guest and walked the ramp with the mothers-to-be.
The story in Malayalam, as published by the hospital:
കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയും, കെ. എൽ. എഫ് നിർമൽ കോൾഡ് പ്രെസ്സ്ഡ് വിർജിൻ കോക്കനട്ട് ഓയിലും സംയുക്തമായി സംഘടിപ്പിച്ച ഗർഭിണികൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഷോ "കിൻഡർ താരാട്ടഴക്ക് സീസൺ 3" മെയ് 12 മദേർസ് ഡേയോട് അനുബന്ധിച്ചു താജ് വിവാന്താ കൊച്ചിയിൽ വെച്ച് സംഘടിപ്പിച്ചു. 105 ഗർഭിണികളെ പങ്കെടുപ്പിച്ചു കൊണ്ട് വേൾഡ് റെക്കോഡ് യൂണിയന്റെ റെക്കോർഡ് ഇവന്റ് ആയി മാറി. കിൻഡർ ഹോസ്പിറ്റൽ കഴിഞ്ഞ വർഷം. നേടിയ റോക്കോർഡ്സിനെ മറി കടന്നാണ് പുതിയ റെക്കോർഡ് നേടിയത്.
അമ്മയാവാൻ തയാറെടുക്കുന്ന തെന്നിന്ത്യൻ താരസുന്ദരി അമല പോൾ ആണ് മുഖ്യ അതിഥിയായി ഫാഷൻ ഷോ ൽ എത്തിയത്. എത്തുയതിനു പുറമെ ഗർഭിണികൾക്കൊപ്പം റാമ്പിൽ ചുവട് വെച്ചുകൊണ്ടാണ് അമല പോൾ ഫാഷൻ ഷോയിൽ തിളങ്ങിയത്. വേൾഡ് റെക്കോർഡ് യൂണിയൻ ലൈവ് അഡ്ജുഡിക്കേറ്റർ ശ്രീ. ക്രിസ്റ്റോഫർ ടെയ്ലർ ക്രാഫ്റ്റ് ന്റെ സാന്നിധ്യത്തിൽ ആണ് ലോക റെക്കോർഡ് കിൻഡർ ഹോസ്പിറ്റൽസിനു വേണ്ടി കിൻഡർ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. വി. കെ പ്രദീപ് കുമാറും കെ. എൽ. എഫ് നു വേണ്ടി മാനേജിങ് ഡയറക്ടർ സണ്ണി ഫ്രാൻസീസും ഏറ്റുവാങ്ങിയത്.
ശ്രീമതി അമല പോൾ കീരിടം അണിയിച്ചുകൊണ്ട് ചേർത്തല പാണാവളി സ്വദേശി ശ്രീമതി അനില ഒന്നാം സ്ഥാനം നേടി രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ കരസ്ഥമാക്കി ഒപ്പം കെ. എൽ. എഫ് മാനേജിങ് ഡയറക്ടർ സണ്ണി ഫ്രാൻസിസ് സാഷേ അണിയിച്ചു. കിൻഡർ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. വി. കെ പ്രദീപ് കുമാർ മൊമെന്റോ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ശ്രീമതി എറണാകുളം സ്വദേശി ശ്രീമതി ഹരിതക്ക് ഒന്നര ലക്ഷം രൂപ വിലമതിക്കുന്നതും, മൂന്നാം സ്ഥാനം നേടിയ ഹരിപ്പാട് സ്വദേശി ശ്രീമതി സ്മൃതി അൻപതിനായിരം രൂപ വിലമതിക്കുന്നതുമായ സമ്മാനങ്ങൾ ആണ് കരസ്തമാക്കിയത്.
കൂടാതെ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്ക് ആകർഷകമായ നിരവധി സമ്മാനങ്ങളും ലഭിച്ചു. കിൻഡർ ഹോസ്പിറ്റൽസ് ചെയർമാൻ വി കെ പ്രദീപ് കുമാർ, വൈസ് ചെയർമാൻ കിൻഡർ ഗ്രൂപ്പ് ശ്രുതി ലോഹിയ, ശ്രീ. സണ്ണി ഫ്രാൻസിസ് (മാനേജിംഗ് ഡയറക്ടർ, കെ. എൽ. എഫ് നിർമൽ ഇൻഡസ്ട്രീസ്), ശ്രീ. പോൾ ഫ്രാൻസിസ് ( ഡയറക്ടർ, കെ. എൽ. എഫ് നിർമൽ ഇൻഡസ്ട്രീസ് ),ശ്രീ ജോർജ് ജോൺ, ബിസിനസ്സ് ഹെഡ്, കെ എൽ. എഫ് ഇൻഡസ്ട്രിസ്, ശ്രീ ജോൺ ഫ്രാൻസിസ്, ഡയറക്ടർ, കെ എൽ എഫ് ഇൻഡസ്ട്രിസ്,ശ്രീ. രഞ്ജിത്ത് കൃഷ്ണൻ (ഗ്രൂപ്പ് സി.ഇ.ഒ, കിൻഡർ ഗ്രൂപ്പ്), ശ്രീ.സതീഷ് കുമാർ, സി.ഒ.ഒ, കിൻഡർ ഹോസ്പിറ്റൽ കൊച്ചി, എന്നിവർ വേദി പങ്കിട്ടു



